കിറ്റെന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന ഒരു കൂട്ടര്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് കൊടുക്കുന്നതിലൂടെ ഒരു പ്രചാരണവും ഉദ്ദേശിച്ചിട്ടില്ലായെന്നും പുതുപ്പള്ളിയില്‍ കിറ്റിനെ ഭയക്കുന്നവര്‍ എന്തെല്ലാം കളിച്ചെന്ന് കാലം തെളിയിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.