ആഭ്യന്തരവും വിജിലൻസും പിണറായി കൈകാര്യം ചെയ്യും; സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി
തിങ്കള്‍, 23 മെയ് 2016 (10:06 IST)
ബുധനാഴ്‌ച അധികാരമേൽക്കുന്ന പിണറായി വിജയന്‍ മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഏകദേശ ധാരണയായി. ആഭ്യന്തര വകുപ്പും വിജിലന്‍സും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യും. ധനകാര്യ വകുപ്പ് മുൻ ധനകാര്യമന്ത്രി കൂടിയായ ഡോ തോമസ് ഐസക്കിന് തന്നെയാണ്.
പൊതുമരാമത്ത് ജി സുധാകരനും. സി രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇപി ജയരാജൻ (വ്യവസായം), കടകംപള്ളി സുരേന്ദ്രൻ (വൈദ്യുതി), എസി മൊയ്തീൻ (സഹകരണം), ടിപി രാമകൃഷ്ണൻ (തൊഴിൽ, എക്സൈസ്), ജെ മേഴ്സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെടി ജലീൽ (ടൂറിസം) എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങൾ. എകെ ബാലന് പട്ടികവർഗക്ഷേമത്തിന് പുറമേ ഒരു വകുപ്പുകൂടി ഉണ്ടാകും.
അതേസമയം, ഈ വകുപ്പുകളില്‍ ചെറിയ മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച മന്ത്രിമാരുടെയും സ്പീക്കറുടെയും പേരുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും. മന്ത്രിമാരെ തീരുമാനിക്കാന്‍ സിപിഐയുടെ നിർവാഹകസമിതി, കൗൺസിൽ യോഗങ്ങളും ഇന്ന് നടക്കും.