പൊലീസ് തലപ്പത്ത് അഴിച്ചുപണി; കെ പത്മകുമാറിന് പകരം ബി സന്ധ്യ ദക്ഷിണ മേഖലാ എഡിജിപി
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റതിന് തൊട്ടുപിന്നാലെ പൊലീസ് തലപ്പത്ത് ആദ്യമാറ്റം. ദക്ഷിണ മേഖല എഡിജിപിയായിരുന്ന കെ പദ്മകുമാറിനെ മാറ്റി ബി സന്ധ്യയെ പുതിയ ദക്ഷിണ മേഖല എഡിജിപിയായി നിയമിച്ചു.
പത്മകുമാറിന് പുതിയ ചുമതലയൊന്നും നല്‍കിയിട്ടില്ല. ജിഷ വധക്കേസിന്റെ അന്വേഷണ ചുമതലയുള്ളതിനാലാണ് സന്ധ്യയെ പുതിയ ദക്ഷിണ മേഖല എഡിജിപിയായി നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജിഷ വധക്കേസ് അന്വേഷണ മേൽനോട്ട ചുമതല പത്മകുമാറിനായിരുന്നു. പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് ജിഷ കൊലക്കേസ് അന്വേഷണ സംഘത്തിന്റെ തലപ്പത്ത് ബി സന്ധ്യയെ നിയമിച്ചത്.