പിണറായിക്ക് അധികാര ലഹരിയിൽ സമനില തെറ്റിയിരിക്കുകയാണെന്ന് സുധീരൻ

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (13:46 IST)
മുഖ്യമന്ത്രി പിണറായി വിജയന് അധികാരലഹരിയിൽ സമനില തെറ്റിയിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. നിവൃത്തികേടുകൊണ്ടാണ് യു ഡി എഫ് തിരുവനന്തപുരത്ത് ഹർത്താൽ നടത്തുന്നതെന്നും സുധീരൻ വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മുഖ്യമന്ത്രിക്ക് കാട്ടാള മനോഭാവമാണ്. ഏകാധിപതികളെ ജനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. വാടകയ്ക്ക് ആളെവെച്ച് ചാനലുകാർ കരിങ്കൊടി കാട്ടി എന്ന പരാമർശത്തിലൂടെ മാധ്യമപ്രവർത്തകരെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സുധീരൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക