മോശമായി ചാര്‍ത്തികിട്ടേണ്ട പട്ടങ്ങള്‍ എല്ലാം നേരത്തെ തന്നെ ചാര്‍ത്തികിട്ടിയ നേതാവാണ് താന്‍; ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ഭരണം കാഴ്‌ചവയ്‌ക്കും- മുഖ്യമന്ത്രി

ശനി, 4 ജൂണ്‍ 2016 (13:47 IST)
മോശമായി ചാര്‍ത്തികിട്ടേണ്ട പട്ടങ്ങള്‍ എല്ലാം നേരത്തെ തന്നെ ചാര്‍ത്തികിട്ടിയ നേതാവാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെല്ലും പതിരും തിരിച്ചറിയുന്നവരാണ് ജനമെന്ന് വീണ്ടും തെളിഞ്ഞു. അതിനാലാണ് താന്‍ വീണ്ടും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫും ബിജെപിയും പര‌സ്‌പര ധാരണയോടെയാണ് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ ഫലമാണ് നേമത്തെ ബിജെപിയുടെ ജയം. മറ്റു പല മണ്ഡലങ്ങളിലും ഈ ധാരണയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ബിജെപി സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുകയാണെന്നും പിണറായി ആരോപിച്ചു.

മലബാറിന്റെ വികസനത്തിന് സമഗ്ര വികസനത്തിന് പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക പരിഗണന വേണ്ട മേഖലയാണ് മലബാറെന്ന് സർക്കാരിന് മനസിലായിട്ടുണ്ട്. എൽഡിഎഫ് സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണുള്ളത്. അത് നിറവേറ്റാൻ ശ്രമിക്കും. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ഭരണം കാഴ്‌ചവയ്‌ക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ അദ്ദേഹം പിണറായില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക