ഗവര്‍ണര്‍ നയം പ്രഖ്യാപിക്കുന്നു; പതിനാലാം നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി
വെള്ളി, 24 ജൂണ്‍ 2016 (08:58 IST)
ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുന്നോട്ടുള്ള നയം വ്യക്തമാക്കുന്നത് ആയിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം.
മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയിലേക്ക് ആനയിച്ചത്.
ജൂലൈ എട്ടിനാണ് ബജറ്റ്. നടപടികള്‍ പൂര്‍ത്തിയാക്കി പതിനാലാം നിയമസഭയുടെ ആദ്യസമ്മേളനം 19ന് അവസാനിക്കും.