പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റു; പിണറായിക്ക് മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് ആന്റണി
ബുധന്‍, 25 മെയ് 2016 (19:08 IST)
പിണറായി വിജയന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് ആശംസിച്ച് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എകെ ആന്റണി. പുതിയ സര്‍ക്കാരിന് പ്രതിപക്ഷത്തുനിന്നും ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും ആന്റണി പറഞ്ഞു.
മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം പിണറായി ആന്റണിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. 1970 ലാണ് എകെ ആന്റണിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയത്. ആന്റണി 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റു. തുടര്‍ന്ന് അദ്ദേഹം വിവിധ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി നേരത്തെതന്നെ സൂചന നല്‍കിയിരുന്നു.