സ്വകാര്യ കോളജുകള്‍ തലവരിപ്പണം വാങ്ങിയാല്‍ കര്‍ശന നടപടി; തലവരിപ്പണം അഴിമതിയായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

ശനി, 27 ഓഗസ്റ്റ് 2016 (19:46 IST)
സ്വകാര്യ, എയ്‌ഡഡ് കോളജുകള്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്നത് അഴിമതിയായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലവരിപ്പണം വാങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഇത്, പെട്ടെന്ന് ഒരുൾവിളി കൊണ്ട് പറയുന്നതല്ല. തലവരിപ്പണം സ്വീകരിക്കുന്ന നടപടി അഴിമതിയായി പരിഗണിക്കും. ആലപ്പുഴയിൽ സ്കോളർഷിപ്പ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
കോഴ നൽകിയവർ പുറത്ത് പറയാൻ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക