സമൂഹത്തില്‍ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചുനേരിടണം: പിണറായി വിജയന്‍

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (08:18 IST)
അഴിമതിക്കെതിരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചുവർഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 100 ദിവസമെന്നത് കുറഞ്ഞ് കാലയാളവാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
പൊലീസിനും വിജിലന്‍സിനും പൂര്‍ണ്ണസ്വാതന്ത്ര്യം പുനസ്ഥാപിച്ചു, അഞ്ച് വര്‍ഷം കൊണ്ട് നവകേരളം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. കൂടാതെ വരുന്ന കേരളപ്പിറവി ദിനത്തിൽ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും. കണ്ണൂർ വിമാനത്താവളം 2017 ഏപ്രിലിൽ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക