കേരളത്തില്‍ പെട്രോളിന് പലവില, തൊടുന്യായം പറഞ്ഞ് കമ്പനികള്‍
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് നിലവില്‍ വന്നതിനു പിന്നാലെ കേരളത്തില്‍ പെട്രോളിന് ഓരോ ജില്ലകളിലും ഈടക്കുന്നത് പല വിലകളാണെന്ന് ആരോപണം. ട്രാന്‍സ്പോര്‍ട്ടിംഗ് ചെലവ് മൂലമാണ് ഈ വില വ്യത്യാസമെന്നാണ് കമ്പനികള്‍ പറയുന്നത്. എന്നാല്‍ ഇത് വില നിര്‍ണയത്തിലുണ്ടായിരിക്കുന്ന അപാകതകള്‍ കൊണ്ടാണ് എന്ന് സംസ്ഥാനത്തെ പമ്പുടമകള്‍ പറയുന്നു.
എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 73.2 രൂപ ഈടാക്കുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് വില 74.4 രൂപ. രണ്ട് ജില്ലകളിലും 1.2 രൂപയുടെ വ്യത്യാസമാണുള്ളത്. അതേസമയം ആലപ്പുഴയില്‍ പെട്രോളിന് എറണാകുളം ജില്ലയിലേക്കാള്‍ 28 പൈസ കുറവാണ്. ഇതോടൊപ്പം എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മറ്റ് ജില്ലകളിലേക്കാള്‍ 55 പൈസ കൂടുതലാണ് ഈടാക്കുന്നത്. ഈ ജില്ലകളില്‍ നിലവാരം കൂടിയ പെട്രോളാണ് വില്‍ക്കുന്നതെന്നും അതിനാലാണ് വില കൂടിയതെന്നുമാണ് കമ്പനികള്‍ പറയുന്നത്.