എല്ലാം പൊട്ടിക്കാം: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി

വെള്ളി, 8 ഏപ്രില്‍ 2022 (14:28 IST)
തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്തൻ അനുമതി. വെടിക്കെട്ടിന് കേന്ദ്ര ഏജൻസിയായ പൊസോയാണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നൽകിയിട്ടുണ്ട്.
 
മെയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട്. മെയ് എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ  ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചാര്യത്തിലാണ് പൂരം പ്രൗഡിയോടെ നടത്താൻ തീരുമാനമായത്.
 
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് ‌വർഷങ്ങളിൽ പൂരം അതിന്റെ ആചാരാനുഷ്ടാനങ്ങളോടെ നടത്താൻ ആയിരുന്നില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍