മത്സ്യത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം

ചൊവ്വ, 23 ജൂണ്‍ 2015 (12:00 IST)
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കിവരുന്ന മത്സ്യത്തൊഴിലാളി പെന്‍ഷന്‍ അവസാനമായി നല്കിയത് ഡിസംബര്‍ മാസത്തിലാണ്. കഴിഞ്ഞ ആറുമാസമായി ഇവര്‍ക്ക് ലഭിക്കുന്നില്ല.
 
60 വയസിന് മുകളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മാസം 500 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളി ക്ഷേമനിധി വഴിയാണ് ഈ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഇതാണ് കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടക്കുന്നത്.
 
സര്‍ക്കാര്‍ഫണ്ട് അനുവദിക്കാത്തതു മൂലമാണ് പെന്‍ഷന്‍ ലഭിക്കാത്തത്. ട്രോളിംഗ് നിരോധന കാലത്ത് പോലും പെന്‍ഷന്‍ കിട്ടാതായതോടെ മത്സ്യത്തൊഴിലാളികള്‍ ദാരിദ്ര്യത്തിലാണ്.
 
പെന്‍ഷന്‍ ആവശ്യപ്പെട്ട് ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെടുമ്പോള്‍ ധനവകുപ്പില്‍ നിന്ന് ഫണ്ട് അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക