പട്ടയം നല്‍കിയില്ലെങ്കില്‍ അഴിമതി കഥകള്‍ പുറത്തുവിടും: പിസി ജോര്‍ജ്
48 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്കു പട്ടയം നല്‍കിയില്ലെങ്കില്‍ പലരുടെയും അഴിമതി കഥകള്‍ പുറത്തുവിടുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്.
മുന്നണിയില്‍ മതിയായ ചര്‍ച്ച പോലും നടത്താതെ സംസ്ഥാനത്ത് 48 മണിക്കൂര്‍ കൊണ്ട് മദ്യനിരോധന നിയമം പാസാക്കിയ സര്‍ക്കാര്‍ പട്ടയം നല്‍കുന്ന കാര്യത്തിലും ഈ ആര്‍ജവം കാണിക്കണമെന്നും ചീഫ് വിപ്പ് പറഞ്ഞു.
34 വര്‍ഷമായി പട്ടയമില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്‍. പഞ്ചായത്ത് ഓഫിസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ നിരിക്ഷണത്തിലായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ ജില്ലാ തലഅവലോകനയോഗം ഉദ്ഘാടചെയ്യുകയായിരുന്നു ചീഫ് വിപ്പ്.