സരിതയുടെ കത്ത് ജോര്‍ജിന് നല്‍കിയിട്ടില്ല: ആര്‍ ബാലകൃഷ്ണപിള്ള

ബുധന്‍, 8 ഏപ്രില്‍ 2015 (10:41 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ കത്ത് താന്‍ കണ്ടതാണെന്നും എന്നാല്‍ കത്ത് പിസി ജോര്‍ജിന് കൈമാറിയിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. അഴിമതിവിരുദ്ധസമരം നടത്തുകയാണ് ജോര്‍ജിന്റെ ലക്ഷ്യമെങ്കില്‍ എല്ലാവരും ഉള്‍ക്കൊള്ളും. അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍  ചാണ്ടിക്ക് നല്‍കിയ കത്തുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസിലെ കാര്യങ്ങള്‍ ബിജു രമേശ് വെളിപ്പെടുത്തുന്നതിന് ഒരു മാസം മുമ്പേ തന്നെ താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. മാണിയുടെ വകുപ്പിലെ അഴിമതിക്കെതിരെ രണ്ട് മന്ത്രിമാര്‍ തന്നെ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തെയും എം.എല്‍.എമാര്‍ക്ക് അറിയാം എന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക