സ്പീക്കര്‍ക്ക് ജോര്‍ജിന്റെ കത്ത്; ‘മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കണം’
തിങ്കള്‍, 15 ജൂണ്‍ 2015 (13:45 IST)
എല്ലാ അര്‍ഥത്തിലും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നതിനാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിപ്പ് തനിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി പിസി ജോര്‍ജ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പാര്‍ട്ടി യോഗത്തിലേയ്‌ക്കോ പാര്‍ലമെന്ററി പാര്‍ട്ടിയിലേയ്‌ക്കോ തന്നെ വിളിക്കുന്നില്ല. തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും ആരും തയാറാകുന്നില്ല. അതിനാല്‍ വിഷയാധിഷ്ഠിതമായി യുഡിഎഫിനെതിരെ വോട്ട് ചെയ്യാനോ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനോ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
പാര്‍ട്ടി യോഗത്തിലേയ്‌ക്കോ പാര്‍ലമെന്ററി പാര്‍ട്ടിയിലേയ്ക്ക് വിളിക്കുന്നില്ല. തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും ആരും തയാറാകുന്നില്ല. എങ്കിലും പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. യുഡിഎഫിലെ ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതിനാല്‍ കൂറുമാറ്റ നിരോധന നിയമം തനിക്ക് ബാധകമല്ല. അതിനാല്‍ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കണം. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ മാറ്റാനോ അല്ല എന്റെ നീക്കമെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം, ജോര്‍ജിനെ അയോഗ്യനാക്കാനുള്ള തെളിവുകള്‍ സമാഹരിക്കാന്‍ കേരളാ കോണ്‍ഗ്രസ് മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള തെളിവുകള്‍ വര്‍ദ്ധിച്ച് വരുകയാണെന്നും കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമാക്കി.