അടൂരില്‍ കപ്പ കൃഷി ചെയ്യുന്ന പറമ്പില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 18 മെയ് 2023 (10:40 IST)
അടൂരില്‍ കപ്പ കൃഷി ചെയ്യുന്ന പറമ്പില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കവിയൂര്‍ ആഞ്ഞിലിത്താനത്താണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് കരച്ചില്‍കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞ് മണ്ണില്‍ കിടന്ന് വിറയ്ക്കുന്ന നിലയിലായിരുന്നു.
 
പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍