9812 പേരാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അടൂരിന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ ദു:ഖമുണ്ടെന്നും മന്ത്രി പറഞ്ഞു. പത്മവിഭൂഷണ്‍ വരെ ലഭിച്ച കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തെ ആദരിക്കേണ്ടതിന് പകരം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. അത് പാടില്ലായിരുന്നു. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റുമായി സംസാരിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.