എന്റെ പേര് പാര്‍വതിയെന്നാണ്; മേനോന്‍ എന്ന് കൂട്ടി വിളിക്കേണ്ട, ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പ്പര്യമില്ലെന്ന് നടി
വ്യത്യസ്ഥ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച് മികച്ച നടിയെന്ന് പേരെടുത്ത ‘എന്ന് നിന്റെ മൊയ്‌തീനിലെ നായിക പാര്‍വതി ജീവിതത്തിലും വ്യത്യസ്ഥയാണ്. ജാതിപ്പേരില്‍ അറിയപ്പെടാന്‍ താനൊരിക്കലും ആഗ്രഹിക്കുന്നില്ലാത്തതിനാല്‍ പേരിനൊപ്പം മേനോന്‍ എന്നു കൂട്ടിവിളിക്കേണ്ടതില്ല. പാര്‍വതി എന്നുള്ള വിളി കേള്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വെള്ളിത്തിരയിലെ സൂപ്പര്‍ നായിക വ്യക്തമാക്കി.
പാര്‍വതി എന്നാണ് തന്റെ പേര്, എന്നാല്‍ പലരും പാര്‍വതി മേനോന്‍ എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ഈ പേരിലാണ് താന്‍ അറിയപ്പെടുന്നത്. ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പാര്‍വതി എന്നു വിളിച്ചാല്‍ മതിയെന്നും അവര്‍ കോഴിക്കോട് പറഞ്ഞു.
തന്റെ ഈ ആവശ്യം മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും മനസിലാക്കണം. ഇവരുടെയെല്ലാം സഹായം ഇക്കാര്യത്തില്‍ തനിക്ക് വേണമെന്നും പാര്‍വതി പറഞ്ഞു.