മുൻ എസ് പി സുനിൽ ജേക്കബിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സമാന്തര പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതായി ഡി ജി പി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സമാന്തര പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് മൂന്ന് പൊലീസുകാർ ഒത്താശ ചെയ്യുന്നെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.