ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയാണ് കൈപ്പമംഗലം വഞ്ചിപ്പുര സ്വദേശിനിയെയാണ് മാനഭംഗപ്പെടുത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു പോയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അവശനിലയിലായിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെട്ടത്. ദരിദ്ര കുടുംബത്തില്‍ പെട്ട കുട്ടി മാതാവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ ആയപ്പോള്‍ ഭക്ഷണവുമായി എത്തിയ ശേഷം നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിനു പോയിരുന്നു. പിന്നീട് കുട്ടിയെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.
പിന്നീടാണ് പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പറവൂരില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത് എന്നാണു പൊലീസിനു ലഭിച്ച സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു