വളഞ്ഞവഴിയിലൂടെ സര്‍ക്കാരുണ്ടാക്കാനില്ല: പന്ന്യന്‍
കെഎം മാണിയെ മുഖ്യമന്ത്രിയാക്കി ഒരു സര്‍ക്കാരുണ്ടാക്കാനില്ലെന്ന് പ്രസ്താവനയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.വളഞ്ഞവഴിയിലൂടെ സര്‍ക്കാരുണ്ടാക്കാനില്ല. കുതിരക്കച്ചവടം നടത്തി സര്‍ക്കാരുണ്ടാക്കില്ല എന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ് പന്ന്യന്‍ രവീന്ദ്രന്‍ നിലപാട് വ്യക്തമാക്കി.
കെഎം മാണി യുഡിഎഫ് വിട്ടുവന്നാല്‍ ചര്‍ച്ചയാകാമെന്നും ഇപ്പോള്‍ നടക്കുന്നത് യുഡിഎഫിലെ തര്‍ക്കം മാത്രമാണെന്നും പന്ന്യന്‍ പറഞ്ഞു.നേരത്തെ കെ എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാക്കളായ പി സി ജോര്‍ജ്ജും ആന്റണി രാജുവും രംഗത്ത് വന്നിരുന്നു.