പാന്‍ മസാല വില്‍പ്പന: സ്ത്രീ അറസ്റ്റിലായി

വെള്ളി, 4 ജൂലൈ 2014 (19:00 IST)
രഹസ്യമായി പാന്‍ മസാല വില്‍പ്പന നടത്തിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പതിനൊന്നാം കല്ല് സ്വദേശിനിയായ രാജമ്മ എന്ന 60 കാരിയാണു പൊലീസ് വലയിലായത്.  850 ലേറെ കവര്‍ പാന്‍ മസാല ഇവരില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു.
 
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത സാധനങ്ങള്‍ വില്‍പ്പന നടത്തരുതെന്ന ഉത്തരവനുസരിച്ച് റെയ്ഡ് നടത്തിയ നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാമചന്ദ്രന്‍ ചെട്ടിയാരും സംഘവുമാണ്‌ കല്ലുമ്പാറയിലെ പാന്‍ ഷോപ്പില്‍ നിന്ന് പാന്‍ മസാല പിടിച്ചെടുത്തത്. 
 
നെടുമങ്ങാടും പരിസരങ്ങളിലും പാന്‍ മസാല, മറ്റ് ലഹരി സാധനങ്ങള്‍ എന്നിവ വ്യാപകമായി വില്‍പ്പന നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ റെയ്ഡ് നടന്നത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക