ഭക്തർക്ക് അയ്യപ്പനെ കാണാം, പമ്പ വഴി സന്നിധാനത്തെത്താം; തടസങ്ങൾ താൽക്കാലികത്തേക്ക് നീക്കി ദേവസ്വം

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (08:20 IST)
കുത്തിയൊലിച്ചെത്തിയ പ്രളയത്തിൽ സന്നിധാനത്തേക്കുള്ള വഴിയാണ് അടഞ്ഞത്. മണ്ണ് വീണ് അടഞ്ഞ വഴി താൽക്കാലികത്തേക്ക് നടപ്പാതയാക്കി നൽകി ദേവസ്വം. ഇതോടെ കന്നിമാസ പൂജയ്ക്ക് ഭക്തർക്ക് സന്നിധാനത്തെത്താൻ സംവിധാനം ആയിരിക്കുകയാണ്.
 
പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളിൽ അടിഞ്ഞുകൂടിയിരുന്ന മണ്ണു മാറ്റി. കന്നിമാസ പൂജയ്ക്ക് ഭക്തർക്ക് ത്രിവേണി പാലത്തിലൂടെ മറുകര എത്തി നടന്നു പോകാം. ഗതിമാറി ഒഴുകിയ പമ്പാനദിയെ ചാലു തീർത്ത് ത്രിവേണി പാലത്തിനു മുകളിൽ കക്കി നദിയുമായി കൂട്ടിയാണ് വഴിയൊരുക്കിയത്. 
 
നടപ്പന്തലും മറ്റു കെട്ടിടങ്ങളും തകർന്നു കിടക്കുന്നതിനാൽ മണൽപ്പുറത്തു കൂടി നടന്നു പോകുക ബുദ്ധിമുട്ടാണ്. പകരം ശുചിമുറികൾക്കുള്ള പിന്നിലൂള്ള റോഡിലൂടെ തടസമില്ലാതെ ഗണപതിയമ്പലത്തിൽ എത്താം. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള വഴിയിലും തടസമില്ല. പമ്പയിലേക്കുള്ള വഴിയാണ് നാശമായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍