പത്തനംതിട്ട ജില്ലയെ പ്രളയത്തില്‍ മുക്കിക്കൊണ്ട് പമ്പാനദിയിലുണ്ടായ മഹാപ്രളയത്തിനു കാരണം ആനത്തോട് അണക്കെട്ടിന്റെ ഷട്ടറിനുണ്ടായ തകരാറെന്നു പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മരം കുടുങ്ങിയുണ്ടായ തകരാര്‍ മൂലം ഷട്ടര്‍ താഴ്‌ത്താന്‍ കഴിയാതിരുന്നതാണ് നിയന്ത്രണാതീതമായ കുത്തൊഴുക്കിനു കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ 14-നു രാത്രിയാണ് ആനത്തോട് അണക്കെട്ടിന്റെ ഷട്ടറിനു തകരാറുണ്ടായത്. അല്‍പ്പം ഉയര്‍ത്തിയ ഷട്ടറുകള്‍ക്കിടയില്‍ വലിയൊരു മരം കുടുങ്ങി. ഒഴുക്ക് അതിശക്‌തമായതിനാല്‍ ഷട്ടറുകള്‍ കുറച്ചുകൂടി ഉയര്‍ത്തിയാല്‍ മരം പുറത്തേക്കു പോകുമെന്നു കരുതി. അതിനായി ഉയര്‍ത്തിയതോടെ ഷട്ടറുകള്‍ തകരാറിലായി. പരമാവധിയായ ഏഴു മീറ്ററും തുറന്നുപോയ ഷട്ടര്‍ പിന്നീടു താഴ്‌ത്താന്‍ സാധിച്ചതുമില്ല.