ചാലക്കുടി പുഴയിലെ പ്രളയത്തെ പ്രതിരോധിക്കാൻ അതിരപ്പള്ളിയിൽ ഡാം വേണം: എം എം മണി

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (07:41 IST)
ചാലക്കുടി പുഴയിലെ പ്രളയത്തെ പ്രതിരോധിക്കാന്‍ അതിരപ്പള്ളിയില്‍ ഡാം വേണമെന്ന് മന്ത്രി എം എം മണി. അതിരപ്പളളി ഡാമിന്റെ വിഷയത്തിൽ തനിക്ക് നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
 
പദ്ധതി യഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാവരുടെയും സഹകരണം തേടും. സംസ്ഥാന സര്‍ക്കാരിന്റെ ഡാം മാനേജ്‌മെന്റില്‍ വീഴ്ച്ച സംഭവിച്ചതായി പ്രതിപക്ഷം കുറ്റപ്പെടുന്നതിനിടെയാണ് പഴയ നിലപാട് ആവര്‍ത്തിച്ച് എം എം മണി രംഗത്ത് വന്നിരിക്കുന്നത്. 
 
നേരത്തെ ബാര്‍ തുറക്കുന്ന ലാഘവത്തോടെ മഴയത്ത് ഡാം തുറക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ പറഞ്ഞിരുന്നു. ജലസേചന, വൈദ്യുത വകുപ്പുകളുടെ വീഴ്ചകളെ കുറിച്ച് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്നദ്ധ സംഘടനകള അകറ്റി നിര്‍ത്തുന്നത് ശരിയല്ല തുടങ്ങിയ ആവശ്യങ്ങളും മുനീർ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍