പാമോലിന്‍ അഴിമതി കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി ടിഎച്ച് മുസ്തഫ നല്കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണനക്കും. ഹര്‍ജി അനുവദിക്കരുത് എന്ന നിലപാടായിരിക്കും വിജിലന്‍സ് കോടതിയില്‍ സ്വീകരിക്കുക.
മുന്‍മന്ത്രി ടിഎച്ച് മുസ്തഫ അടക്കം അഞ്ച് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്. ടിഎച്ച് മുസ്തഫ, ജിജി തോംസണ്‍, പിജെ തോമസ്, പാമോലിന്‍ ഇറക്കുമതിക്ക് അനുമതി നല്കിയ പവര്‍ ആന്റ് എനര്‍ജി കോര്പ്പറേഷന്, ചെന്നൈ മാലാ ട്രേഡിംഗ് കോര്പ്പറേഷന് എന്നിവയുടെ പ്രതിനിധികളായ സദാഷിവന്ഡ, ശിവരാമകൃഷ്ണന് എന്നിവരാണ് പ്രതികള്‍.