പാമോയില്‍ ഇറക്കുമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സുപ്രീംകോടതിയുടെ ഗുരുതര പരാമര്‍ശം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴിലുള്ള പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരുമോയെന്ന് കോടതി ചോദിച്ചു. കേസ് സിബിഐയെ ഏല്പിക്കുന്നതല്ലേ നല്ലതെന്ന് കോടതി കേസ് പരിഗണിക്കവേ ചോദിച്ചു.
കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. പാമോലിന്‍ കേസ് മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് തന്നെ അന്വേഷിക്കുന്നതിലെ അനൗചിത്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്.
പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തുവരുമെന്നും കോടതി ചോദിച്ചു. പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള നീക്കം സ്വന്തം നേട്ടത്തിന് വേണ്ടിയാണോയെന്ന് ചോദിച്ച കോടതി പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം അനുചിതമാണെന്നും അഭിപ്രായപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.