രാജ്യസഭാ തിരെഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിലെ സംഭവവികാസങ്ങളിൽ വളരെയേറെ ദുഖിതയാണെന്ന് കാണിച്ച് കെ കരുണാകരന്റെ മകളും കെ പി സി സി വൈസ് പ്രസിഡന്റുമായ പത്മജാ വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. രാജ്യസഭാ തിരെഞ്ഞെടുപ്പിനുള്ള പട്ടികയിൽ പത്മജാ വേണുഗോപാലിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തറിനായിരുന്നു നറുക്ക് വീണത്. ഇതിന് പിന്നാലെയാണ് പാർട്ടി മടുത്തുവെന്ന തരത്തിൽ പത്മജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.