ബാര്‍ കോഴ അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജോസഫ്

Webdunia
തിങ്കള്‍, 25 മെയ് 2015 (12:01 IST)
അന്വേഷണത്തെ സംബന്ധിച്ച് പ്രതികരിക്കാനില്ല എന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി ജെ ജോസഫ്. ബാറുടമകള്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ല എന്ന വാര്‍ത്ത മാത്രമേ ശ്രദ്ധയില്‍ പെട്ടിട്ടുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചു.

ബാര്‍ കോഴ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിജിലന്‍സില്‍ നിന്നും ചോരുന്നതില്‍ കെഎം മാണി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുതിര്‍ന്ന നേതാവായ പിജെ ജോസഫ് ഇതേവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ബാര്‍ കോഴയിലെ നുണ പരിശോധന റിപ്പോര്‍ട്ട് ചോര്‍ന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.