'മുഖ്യമന്ത്രി പിന്തുണയ്‌ക്കുന്നത് അഴിഞ്ഞാട്ടക്കാരികളെ'; നിലപാട് കടുപ്പിച്ച് പി സി ജോർജ്

ബുധന്‍, 17 ഒക്‌ടോബര്‍ 2018 (11:50 IST)
ശബരിമല വിഷയത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് പി സി ജോർജ്ജ് എം എൽ എ രംഗത്ത്. ശബരിമലയിലേക്ക് പോകണമെന്ന് പറയുന്ന സ്‌ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണ്, മുഖ്യമന്ത്രി പിന്തുണയ്‌ക്കുന്നത് ഇത്തരത്തിലുള്ള അഴിഞ്ഞാട്ടക്കാരികളെയാണെന്ന് അദ്ദേഹം പറഞ്ഞു.
 
ഇന്ന് ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് അവിടേക്ക് എത്തുന്നത്. വൻ സുരക്ഷയാണ് അവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നതും. ശബരിമലയില്‍ യുവതികളടക്കം ആര്‍ക്കുവേണമെങ്കിലും ദര്‍ശനം നടത്താമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കുകയും ചെയ്‌തു.
 
സ്‌ത്രീകളുടെ പ്രവേശനം തടയുന്നവരെ അറസ്‌റ്റ് ചെയ്‌ത് നീക്കാൻ ഡിജിപി ഉത്തരവും നൽകിയിട്ടുണ്ട്.  ശബരിമലയുടെ പ്രദേശത്ത് ഒരു തരത്തിലുള്ള സമരവും അനുവധിക്കില്ലെന്ന് ഐജി വ്യക്തമാക്കി. നിലവിൽ അമ്പതോളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍