പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ എന്ന് ആഭ്യന്തരമന്ത്രി

തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (11:31 IST)
പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സോളാര്‍ കേസില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചിരുന്നു. സ്പീക്കറുടെ ഈ നിലപാടിനെതിരെയാണ് ആഭ്യന്തരമന്ത്രി രംഗത്തെത്തിയത്.
 
പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. സ്പീക്കറുടെ നിലപാടില്‍ അസ്വാഭാവികത ഇല്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
 
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക