ഓപ്പറേഷന്‍ കുബേര: രണ്ട് പേര്‍ അറസ്റ്റില്‍
അമിത പലിശയ്ക്ക് നിയമ വിരുദ്ധമായി പണം കടം കൊടുത്തു നിയമ ലംഘനം നടത്തുന്നവര്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ രണ്ട് പേര്‍ അറസ്റ്റിലായി.
ആകെ ഏഴു റെയ്ഡുകളാണു നടത്തിയത്. ഇതില്‍ എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയ് മാസം മുതല്‍ ഇത്തരത്തിലുള്ള 13695 റെയ്ഡുകളാണു നടത്തിയത്. ഒട്ടാകെ 1719 പേര്‍ പിടിയിലുമായി. ഇക്കാലയളവില്‍ മൊത്തം 2821 കേസുകളാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.