അഞ്ചുവര്‍ഷം തികച്ച്‌ ഭരിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ മുഖ്യമന്ത്രി

തിങ്കള്‍, 16 നവം‌ബര്‍ 2015 (19:01 IST)
സര്‍ക്കാരിന്‌ അഞ്ചുവര്‍ഷം തികച്ച്‌ ഭരിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ജനങ്ങൾക്ക് സത്യമറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎൻഎയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പറഞ്ഞത്.

ഇതിന്റെ മുഴുവന്‍ അംഗീകാരവും കോണ്‍ഗ്രസിനും യുഡിഎഫിനുമാണ്‌. ജനങ്ങളുടെ പിന്തുണയും ഇതിനൊപ്പമുണ്ട്‌. ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോഴെ കെ.എം മാണി തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ താന്‍ പറഞ്ഞിരുന്നു. ഇപ്പോഴും തനിക്ക്‌ അതേ നിലപാട്‌ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു‌.

മന്ത്രിസ്‌ഥാനം രാജിവയ്‌ക്കാനുള്ള തീരുമാനം മാണി സ്വമേധയാ എടുത്തതാണ്‌. അദ്ദേഹം രാജിവച്ചതില്‍ തനിക്ക്‌ ദുഃഖമുണ്‌. ധനകാര്യത്തിന്റെ ചുമതലകൂടി ലഭിച്ചത്‌ അധിക ഭാരമാണ്‌. മുമ്പ്‌ ഓഫീസില്‍ ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നു.

ജനങ്ങള്‍ക്കുവേണ്ടി സമയം നീക്കിവയ്‌ക്കാനാവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്കതിന്‌ വളരെ കുറച്ച്‌ സമയം മാത്രമേ ലഭിക്കുന്നുള്ളൂ. ഇടതുപക്ഷ ഭരണത്തില്‍നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ തന്റെ ഭരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക