പാറ്റൂര്‍ ഭൂമിയിടപാട്: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് ഹർജി നൽകും

തിങ്കള്‍, 30 നവം‌ബര്‍ 2015 (10:35 IST)
പാറ്റൂരിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ വിജിലൻസ് കോടതിയിൽ ഹർജി നൽകും. വിഎസ് നേരിട്ടാവും ഹർജി നൽകുക.

24 പേജുള്ള റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് പുറമെ, മുമ്പ് റവന്യൂ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി നിവേദിത പി ഹരൻ എന്നിവരുടെ പേരും പരാമർശിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിൽ ആരുടേയും പേരില്ലെന്നായിരുന്നു വിജിലൻസ് കോടതി കണ്ടെത്തിയത്.

പാറ്റൂർ ഇടപാടിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും പങ്കുണ്ടെന്നായിരുന്നു വിജിലൻസ് എ.ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസ് റിപ്പോർട്ട് നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് അനാവശ്യമാണെന്നായിരുന്നു കോടതിയുടെ നിലപാട്.

വെബ്ദുനിയ വായിക്കുക