നഴ്സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ്; മുഖ്യമന്ത്രി കത്തയച്ചു

ബുധന്‍, 17 ജൂണ്‍ 2015 (09:40 IST)
മേയ് 30നു മുൻപ് ഇന്‍റര്‍വ്യു നടത്തി തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒഴിവാക്കാമെന്ന ഉറപ്പു പാലിക്കണമെന്ന് കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. അതേസമയം, നഴ്‌സിംഗ് മേഖലയിലെ തട്ടിപ്പുകളെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മികച്ചതാണെന്നും, അത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

എന്നാലിത് നടപ്പാകണമെങ്കില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ 18 രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ അതതു രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം. കുവൈറ്റ് ഒഴികെ ഒരുരാജ്യത്തെയും ഇന്ത്യന്‍ എംബസികള്‍ ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക