മുഖ്യമന്ത്രിയുടെ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: വിഎസ്

വെള്ളി, 9 ജനുവരി 2015 (16:44 IST)
ഒരു ദിവസംപോലും ജയിലിൽ കിടന്നിട്ടില്ലാത്തയാളുടെ ശിക്ഷ റദ്ദാക്കിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റവാളികളോട് അങ്ങേയറ്റം കാരുണ്യവാനാണെന്ന് ഒരിക്കൽകൂടി തെളിയിച്ചെന്നും. മുഖ്യമന്ത്രിയുടെ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദൻ.

യുവാവിനെ മർദ്ദിച്ച കേസിൽ നെയ്യാറ്റിൻകര കോടതി രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ച മലയം വിഴവൂർ ചെറുവിള വീട്ടിൽ ഡേവിഡ് ലാലിയുടെ ശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചതാണ്. ഇയാളെയാണ് സുപ്രീംകോടതിയുടെയും ആഭ്യന്തര വകുപ്പിന്റെയും എതിർപ്പു മറികടന്ന് മുഖ്യമന്ത്രി രക്ഷപ്പെടുത്താന്‍ നീക്കം നടത്തിയതെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു.

കേസിലെ പ്രതിയായ ഡേവിഡ് ലാലി പ്രതി ഒരു ദിവസംപോലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടില്ല. ജയിൽശിക്ഷ അനുഭവിച്ചയാളിനു മാത്രമേ ശിക്ഷയിൽ ഇളവുലഭിക്കാൻ അർഹതയുള്ളൂ. എന്നിട്ടും എതിര്‍പ്പുകളെ മറികടന്ന് കുറ്റവാളികള്‍ക്ക് വേണ്ടി ഉമ്മൻചാണ്ടി പ്രവര്‍ത്തിക്കുകയാണെന്നും. ഇത്തരമൊരു ഉത്തരവിലൂടെ അപകടകരായ ഒരു കീഴ്വഴക്കമാണ് മുഖ്യമന്ത്രി സൃഷ്ടിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക