ഭൂനിയമങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി

വെള്ളി, 16 ജനുവരി 2015 (16:08 IST)
വ്യാവസായി ആവശ്യത്തിനായി ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ ആഗോള പ്രവാസി കേരളീയ സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിക്ഷേപം ആകര്‍ഷിക്കുന്നതിന് വ്യവസ്ഥകളോടുകൂടിയായിരിക്കും ഇളവുകള്‍ അനുവദിക്കുകയെന്നും അഞ്ച് കോടി രൂപ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് ഒരേക്കറില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായികാവശ്യത്തിനുള്ള ഭൂപരിധി നിയമത്തില്‍ ഇളവു നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപവും തൊഴിലവസരവും കണക്കിലെടുത്തായിരിക്കും ഇളവ് അനുവദിക്കുന്നത്. നിലവില്‍ ഒരാള്‍ക്ക് 15 ഏക്കര്‍ വരെ കൈവശം വയ്ക്കാനാണ് അനുവാദമുള്ളത്. അഞ്ചു കോടി വരെ നിക്ഷേപമോ 20 തൊഴിലവസരമോ നല്‍കുന്നവര്‍ക്ക് ഒരേക്കര്‍ അധികം നല്‍കും. അമ്പതു കോടി നിക്ഷേപിക്കുന്നവര്‍ക്ക് 10 ഏക്കറിനുള്ള ഇളവ് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക