രാഹുല്‍ പശുപാലന്റെ വികൃതികള്‍ പൊലീസ് കസ്റ്റഡിയിലും, മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്ത് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തു

വെള്ളി, 5 ഫെബ്രുവരി 2016 (15:25 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന രാഹുല്‍ പശുപാലന്‍ പൊലീസ് കസ്റ്റഡിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു സംഭവം.
 
പൊലീസ് കസ്റ്റഡിയില്‍ മൊബൈല്‍ ഉപയോഗിച്ച രാഹുല്‍ പശുപാലന്‍ കൈവിലങ്ങുമായി നില്‍ക്കുന്ന ചിത്രം എടുക്കുകയും ചിത്രം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പത്തു മിനിട്ടിനു ശേഷം ചിത്രം പിന്‍വലിക്കുകയും ചെയ്തു.
 
മൊബൈല്‍ ഫോണ്‍ പത്തു മിനിറ്റോളം രാഹുല്‍ പശുപാലന്‍ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്ത സാഹചര്യത്തിലാണ് രാഹുല്‍ പത്തുമിനിറ്റോളം മൊബൈല്‍ ഫോണ്‍ പൊലീസ് സാന്നിധ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക