ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിലെ കണ്ണികള്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് അറസ്റ്റിലായി. ആറ്പുരുഷന്മാരും ഏഴ് സ്ത്രീകളടക്കം 13പേരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളേയും പെണ്‍വാണിഭസംഘം വലയിലാക്കുന്നു എന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. കഴക്കൂട്ടം സിഐ സി എസ്അരുണ്‍, എസ്ഐ ശ്രീജിത്ത് എന്നിവരങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഇടപാടുകാരെ കണ്ടെത്തിയതിന് ശേഷം കഴക്കൂട്ടത്തുള്ള വില്ലകളിലും ഫ്ലാറ്റുകളിലും പെണ്‍കുട്ടികളെ എത്തികൊടുക്കുകയാണ്ഇവര് ചെയ്തിരുന്നത്. ഇതിലൂടെ ഓരോ ഏജന്റിനും 2000 രൂപ മുതല്‍ 10000 രൂപ വരെ ഈടാക്കുന്നു. ഇനിയും നിരവധി പേര്‍ ഇക്കൂട്ടത്തിലുണ്ടെന്നും ഇവരേയും ഉടന്‍ അറസ്റ്റ് ചെയ്യുമന്നുമാണ് പൊലീസ് അറിയിച്ചത്.