ആറ്റിങ്ങലിൽ നഴ്സിംഗ് വിദ്യാർഥിനി തീ കൊളുത്തി ജീവനൊടുക്കി; അന്വേഷിക്കുമെന്ന് പൊലീസ്
നഴ്സിംഗ് വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അയിലം കാട്ടുചന്ത വിഷ്ണുഭവനിൽ ശിവപ്രിയ(19) ആണ് മരിച്ചത്. വർക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാർഥിയാണ്. മരണകാരണം എന്താണെന്നു വ്യക്തമല്ല.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് പെൺകുട്ടി തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവപ്രിയയുടെ അമ്മയും സഹോദരനും പൊങ്കാല സമര്‍പ്പണത്തിന് പോയ സമയത്തായിരുന്നു ശിവപ്രിയ തീകൊളുത്തിയത്.
നാലുമണിയോടെ അമ്മയും സഹോദരനും വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. വീട്ടിനകത്തുനിന്ന് ദുർഗന്ധമെടുത്തതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് പെൺകുട്ടിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ആറ്റിങ്ങൽ പൊലിസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുകയാണ്.