നാലുമണിക്കൂറോളം വൈദികരിൽനിന്നു മൊഴിയെടുത്തു. കുമ്പസാരിച്ചപ്പോഴാണോ കന്യാസ്ത്രീ പീഡനവിവരം പറഞ്ഞത് എന്നറിയില്ലെന്ന മൊഴിയാണ് ധ്യാനകേന്ദ്രത്തിൽനിന്ന് ലഭിച്ചത്. 2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ ധ്യാനകേന്ദ്രത്തിൽ എത്തിയത്. 2016-ൽ കുമ്പസാരിച്ചപ്പോൾ പീഡനവിവരം അറിയിച്ചെന്നാണ് അവരുടെ മൊഴി. ധ്യാനത്തിൽ പങ്കെടുത്തപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞതെന്ന് ധ്യാനകേന്ദ്രത്തിലുള്ളവർ അറിയിച്ചു.