'പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി നവംബര്‍ ഒന്ന് മുതല്‍'

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (15:18 IST)
നവംബര്‍ ഒന്ന് മുതല്‍ പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെസി ജോസഫ്. ബാങ്കുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
 
പുനരധിവാസ പദ്ധതിയില്‍ ഇതുവരെ 19,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവുമധികം അപേക്ഷ ലഭിച്ച മലപ്പുറം ജില്ലയില്‍ ഒക്ടോബര്‍ 13,14,15 തീയതികളില്‍ സമഗ്ര കാംപെയ്ന്‍ നടക്കും. എല്ലാ ബാങ്കുകളുടേയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്ഞു. കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവരുമായി എംഒവി കരാറില്‍ ഒപ്പുവച്ചു.
 
കേരളത്തിലെ മുഴുവന്‍ ബാങ്കുകളിലുമായി 94,097 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ടെന്നും അതിനാല്‍ തന്നെ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി സഹകരിക്കുക എന്നത് ബാങ്കുകളുടെ കൂടി ഉത്തരവാദിത്തമാണെന്നും കെ സി ജോസഫ് പറഞ്ഞു. 20 ലക്ഷം രൂപവരെയായിരിക്കും പ്രവാസികള്‍ക്ക് വായ്പയിനത്തില്‍ അനുവദിക്കുക. കൃത്യമായി തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് സബ്‌സിഡി ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക