രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്നും ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും എംവി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകുമായ എം വി നികേഷ് കുമാര്‍. എംവിആറിന്റെ പിന്‍ഗാമിയായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് നികേഷ് കുമാറിന്റെ പ്രതികരണം. സിഎംപിയില്‍ ഇടതുപക്ഷ വിഭാഗത്തിന്റെ നേതൃനിരയിലേക്ക് നികേഷ്കുമാര്‍ എത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.