‘എന്നിട്ടെന്തിനാ ശശീന്ദ്രനാക്കാനാണോ ?’; പെണ്‍കുട്ടിയാണെങ്കില്‍ അഭിമുഖത്തിനില്ലെന്ന് ടി കെ ഹംസ, ദുരനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക

ബുധന്‍, 29 മാര്‍ച്ച് 2017 (15:27 IST)
വനിതാ മാധ്യമപ്രവര്‍ത്തകയായതിനാല്‍ തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥന്‍. മലപ്പുറത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ടികെ ഹംസയെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അഭിമുഖം തരാന്‍ കഴിയില്ലെന്നും ആണ്‍കുട്ടിയാണെങ്കില്‍ വന്നോളൂ എന്നുമാണ് പറഞ്ഞതെന്ന് സുവി വിശ്വനാഥന്‍ പറയുന്നു‍. കൂടാതെ തന്നെ ശശീന്ദ്രനാക്കാനാണോ പദ്ധതിയെന്ന് ടി കെ ഹംസ ചോദിച്ചുവെന്നും സുവി പറയുന്നു.
 
സുവി വിശ്വനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 

വെബ്ദുനിയ വായിക്കുക