എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയായേക്കും; ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കൈമാറി - വര്‍ദ്ധന 39,500ല്‍ നിന്നും 80,000ത്തിലേക്ക്
സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ. അലവന്‍സുകള്‍ അടക്കം ശമ്പളം ഇരട്ടിയാക്കിയാണ് ജസ്റ്റിസ് ജയിംസ് കമ്മിറ്റി സ്പീക്കര്‍ക്ക് ശുപാര്‍ശ കൈമാറിയത്.
അലവന്‍സുകളടക്കം 80,000 രൂപയാക്കാനാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. നിലവിലെ ശമ്പളത്തിന്റെ (39,500 രൂപ) ഇരട്ടിയോളമാണിത്. അതേസമയം, ചില ബത്തകള്‍ കുറയ്‌ക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ജയിംസ് കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ക്കും കൈമാറി.
അയല്‍ സ്ഥാനത്തെ നിയമസഭാ സാമാജികരുടെ ശമ്പളം മികച്ചതാണെന്ന എം എല്‍ എമാരുടെ പരാതിയെത്തുടര്‍ന്നാണ് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയെ നിയോഗിച്ചത്.
തമിഴ്‌നാട്ടിലെ എംഎല്‍എമാരുടെ ശമ്പളവും പെന്‍ഷനും അടുത്തിടെ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ശമ്പളത്തില്‍ അമ്പതിനായിരം രൂപയാണ് കൂട്ടിയത്. ഇതോടെ തമിഴ്‌നാട് എംഎല്‍എമാരുടെ ശമ്പളം 1.05 ലക്ഷമായി ഉയര്‍ന്നു.