വോട്ടെടുപ്പ് ദിവസം അടുത്തതോടെ കണ്ണൂരില്‍ ആര്‍എസ്എസിന്റെ വ്യാപക ആക്രമം; സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു, പോസ്‌റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നു
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം അടുത്തെത്തിയതോടെ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് ആക്രം അഴിച്ചു വിടുന്നു. അഴീകോട്, കല്യാശേരി എന്നിവടങ്ങളിലാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടത്. സിപിഎമ്മിന്റെ പോസ്‌റ്ററുകളും ഫ്ളക്‍സുകളും വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്‌തു.
ഇന്നുരാവിലെയാണ് അഴീക്കോട് നീര്‍ക്കടവില്‍ സിപിഎം ഓഫീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് പ്രചാരണബോര്‍ഡുകളും പോസ്‌റ്ററുകളും നശിപ്പിക്കപ്പെട്ടതിനൊപ്പം പാറക്കടവ് ബാലസംഘം യൂണിറ്റ് സെക്രട്ടറി വൈഷ്‌ണവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടമായി ആക്രമിക്കുകയും ചെയ്‌തു. ഗുരുതരമായി പരുക്കേറ്റ വൈഷ്‌ണാവിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫ്ളക്‍സ് ബോര്‍ഡുകളും പോസ്‌റ്ററുകളും നശിപ്പിക്കപ്പെട്ടത്. ഫ്ളക്‍സ് ബോര്‍ഡുകളും പോസ്‌റ്ററുകളും നശിപ്പിക്കപ്പെട്ടശേഷം കൂട്ടിയിട്ട് കത്തിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ബൈക്കിലെത്തിയ സംഘം തിങ്കളാഴ്‌ച പുലര്‍ച്ചെ 3.30ഓടെ ആക്രമം അഴിച്ചു വിടുകയായിരുന്നു. ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.