-നിപ വൈറസിന്റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും, ജില്ലയുടെ പല ഭാഗത്തായി ഉളളതിനാല്‍ ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടതാണ്.
-മാറ്റിവെക്കാവുന്ന പൊതുപരിപാടികള്‍, ചടങ്ങുകള്‍, യോഗങ്ങള്‍ എന്നിവ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ മാറ്റിവെക്കേണ്ടതാണ്. യോഗങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.
-തീര്‍ത്തും ഒഴിവാക്കാനാകാത്ത പരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രം നടത്തേണ്ടതാണ്.
-പന്നി വളര്‍ത്തുകേന്ദ്രങ്ങളില്‍ പന്നികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാണുകയോ, അസാധാരണമായ മരണ നിരക്ക് ഉയരുകയോ ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
- വവ്വാലുകളും, പന്നികളും ഉള്‍പ്പടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്പര്‍ശിക്കുവാന്‍ പാടില്ല.
- കണ്ടൈന്‍മെന്റ് സോണിലേയ്ക്കുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.