മുന്‍ കാമുകനുമായി നിതിനമോള്‍ വീണ്ടും അടുത്തത് പ്രകോപിപ്പിച്ചു, നിതിനയെ കൊല്ലുന്നതിനു മുന്‍പ് അഭിഷേക് മറ്റൊരു പ്രണയക്കൊലപാതകത്തിന്റെ വീഡിയോ ആവര്‍ത്തിച്ചു കണ്ടു; പൊലീസിന്റെ കുറ്റപത്രം ഇങ്ങനെ

തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (10:54 IST)
കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു നിതിനമോളുടേത്. സഹപാഠിയായ അഭിഷേക് ബൈജുവാണ് നിതിനയെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. നിതിനയെ കഴുത്തറുത്തു കൊലപ്പെടുത്തുന്നതിനു മുന്‍പ് കേസിലെ പ്രതിയായ അഭിഷേക് ചെന്നൈയിലെ ഒരു പ്രണയക്കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ആവര്‍ത്തിച്ചു കണ്ടിരുന്നതായി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.


തലയോലപ്പറമ്പ് കുറുന്തറയില്‍ കളപ്പുരയ്ക്കല്‍ കെ.എസ്.ബിന്ദുവിന്റെ മകള്‍ നിതിനമോള്‍ (22) കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിന് (20) എതിരെ നല്‍കിയ കുറ്റപത്രത്തിലാണ് വിവരങ്ങള്‍. പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. മുന്‍ കാമുകനുമായി നിതിനമോള്‍ വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കഴുത്തറുക്കാനായി അഭിഷേക് ബൈജു ഒരാഴ്ചത്തെ ഒരുക്കം നടത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍