വിവാഹിതയായ യുവതിയെ പീഡിപ്പിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍

വ്യാഴം, 18 ഫെബ്രുവരി 2016 (15:49 IST)
യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ സുഹൃത്തിനെയും യുവാവിനെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പിടിയിലായ യുവാവിന്റെ അയല്‍വാസിയായ ഇരുപത്തിരണ്ടുകാരിയാണ്‌ പീഡനത്തിനിരയായത്‌. പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവാവ്‌ പീഡിപ്പിച്ചിരുന്നത്.

വിനോദ്‌(23), സുജിത്‌(22) എന്നിവരാണ്‌ പൊലീസ്‌ പിടിയിലായത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്‌. അയല്‍വാസിയും വിവാഹിതയുമായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി വിനോദ്‌   വശീകരിക്കുകയായിരുന്നു. തുടര്‍ന്ന്‌ വീടിന്‌ സമീപത്തുള്ള റബര്‍ത്തോട്ടത്തില്‍ എത്തിച്ചാണ് വിനോദും നാല്‌ പേരും ചേര്‍ന്ന്‌ പീഡിപ്പിച്ചത്.

ഫോണ്‍ ഓണാക്കി വച്ചായിരുന്നു പീഡനം. പീഡനശേഷം നാല്‌ പേരും ചേര്‍ന്ന്‌ 1000 രൂപ പ്രതിഫലം നല്‍കി. വെളിച്ചത്തിനായാണ്‌ ഫോണ്‍ ഓണാക്കി വച്ചതെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്‌. എന്നാല്‍ പിന്നീട്‌ ഈ ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുകണ്ടതോടെയാണ്‌ തനിക്ക്‌ പറ്റിയ അബദ്ധം യുവതി മനസിലാക്കിയത്‌. തുടര്‍ന്ന്‌ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക