കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്:
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും
ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള്‍ അനുവദിക്കില്ല